11 December 2025, Thursday

Related news

December 9, 2025
December 6, 2025
November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025
November 17, 2025

ഗംഭീരലുക്കില്‍ ബിന്ദു പണിക്കര്‍; ‘ജമീലാന്റെ പൂവന്‍കോഴി’ പ്രേക്ഷകരിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

പി ആർ സുമേരൻ
കൊച്ചി
August 28, 2023 11:41 am

നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി. പ്രമുഖ സംവിധായകരും താരങ്ങളുമായ നാദിര്‍ഷയുടെയും രമേഷ് പിഷാരടിയുടെയും ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാന്‍റെ പൂവന്‍കോഴി അടുത്ത മാസം തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.ഈ സിനിമ ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. വളരെ സിംപിളായി കഥ പറയുന്നതാണ് ജമീലാന്‍റെ പൂവന്‍കോഴിയുടെ വ്യത്യസ്തത.

ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കും കഥ നീണ്ടുപോകുകയാണ്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ കടന്നുവന്ന പ്രിയതാരം മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കര്‍ ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാവുകയാണ്. കുബളങ്ങി നൈറ്റ്സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തീവണ്ടിയിലെ നിഴല്‍നായകവേഷം ചെയ്ത മിഥുന്‍ ആദ്യമായി നായകനാകുന്നു എന്നതും ജമീലാന്‍റെ പൂവന്‍കോഴിയുടെ മറ്റൊരു പ്രത്യേകതയാണ്.

മിഥുന്‍ നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കൾ നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍ ‚പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കൾ.
ബാനർ ‑ഇത്തപ്രൊഡക്ഷൻസ്.നിർമ്മാണം-ഫസൽ കല്ലറക്കൽ ‚നൗഷാദ് ബക്കർ, ഷാജഹാൻ.
കോ-പ്രൊഡ്യൂസർ — നിബിൻ സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ — ജസീർ മൂലയിൽ,തിരക്കഥ ‚സംഭാഷണം — ഷാജഹൻ, ശ്യാം മോഹൻ (ക്രിയേറ്റീവ് ഡയറക്ടർ) ഛായാഗ്രഹണം — വിശാൽ വർമ്മ, ഫിറോസ് ഖാൻ, മെൽബിൻ കുരിശിങ്കൽ,ഷാൻ പി റഹ്മാൻ. സംഗീതം — ടോണി ജോസഫ്, അലോഷ്യ പീറ്റർ ഗാന രചന ‑സുജേഷ് ഹരി, ഫൈസൽ കന്മനം, ഫിലിം എഡിറ്റർ — ജോവിൻ ജോൺ. പശ്ചാത്തല സ്‌കോർ — അലോഷ്യ പീറ്റർ. പ്രൊഡക്ഷൻ കൺട്രോളർ _ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് — ഫൈസൽ ഷാ. കലാസംവിധായകൻ — സത്യൻ പരമേശ്വരൻ. സംഘട്ടനം — അഷ്റഫ് ഗുരുക്കൾ.

 

വസ്ത്രാലങ്കാരം ‑ഇത്ത ഡിസൈൻ മേക്കപ്പ് _സുധീഷ് ബിനു, അജയ്. കളറിസ്റ്റ്- ശ്രീക് വേരിയർ പൊയറ്റിക് പ്രിസോം. സൗണ്ട് ഡിസൈൻ ‑ജോമി ജോസഫ് .സൗണ്ട് മിക്സിംഗ് ‑ജിജുമോൻ ബ്രൂസ് പ്രോജക്റ്റ് ഡിസൈനർ-തമ്മി രാമൻ കൊറിയോഗ്രാഫി ‑പച്ചു ഇമോ ബോയ്.ലെയ്‌സൺ ഓഫീസർ — സലീജ് പഴുവിൽ. പി ആർ ഒ — പി.ആർ. സുമേരൻ.മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് _രാഹുൽ അനിസ് ഫസൽ ആളൂർ അൻസാർ ബീരാൻ പ്രൊമോഷണൽ സ്റ്റില്ലുകൾ ‑സിബി ചീരൻ ‑പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപസ്
വിതരണം _ഇത്ത പ്രൊഡക്ഷൻസ്, അനിൽ തൂലിക ‚മുരളി എസ്എം ഫിലിംസ്, അജിത് പവിത്രം ഫിലിംസ്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.