ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി. ഒരു ഡോക്ടറും അതിഥി തൊഴിലാളികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഗന്ദർബാൽ ജില്ലയിൽ ഗഗൻഗിറിലെ നിർമ്മാണ സൈറ്റിലാണ് വെടി വയ്പ്പുണ്ടായത്.ഗന്ദർബാൽ ജില്ലയിൽ ഗുന്ദ്മേഖലയിലെ തുരങ്ക നിർമ്മാണ സൈറ്റിന് നേരെയായിരുന്നു ഭീകരാക്രമണം.
ഒരു ഡോക്ടറും 7 അതിഥി തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്.വെടിവയ്പ്പിൽ രണ്ട് അതിഥി തൊഴിലാളികൾ തൽക്ഷണം മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മരണ സംഖ്യ ഉയർന്നേക്കാം. സ്വകാര്യ കമ്പനിക്കായിരുന്നു നിർമ്മാണ കരാർ.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്. അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണം ആയിരുന്നു എന്നാണ് നിഗമനം.
മേഖലെ പൊലീസിന്റെയും സുരക്ഷാ സേനയുടെയും വലയത്തിലാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടർച്ചയായി അവകാശ വാദം ഉന്നയിക്കുമ്പോഴാണ് സാധാരണക്കാരായ തൊഴിലാളികൾക്ക് നേരെയും തീവ്രവാദ ആക്രമണങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.