
മനം നിറയും വിഭവങ്ങളുമായി ജനയുഗം ഓണപ്പതിപ്പ് വിപണിയിൽ. ചീഫ് എഡിറ്റർ ബിനോയ് വിശ്വം, കവി കുരീപ്പുഴ ശ്രീകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. മലയാളത്തിലെ പ്രമുഖ എഴുത്തുഅകാരുടെ വിഭവങ്ങൾ അടങ്ങിയ ഓണപ്പതിപ്പ് എഴുത്തിന്റെ രാഷ്ട്രീയവുമായും സംവദിക്കുന്നു. മലയാളത്തിന്റെ പ്രിയ താരം മധു, ചലച്ചിത്ര സംവിധായകൻ സിബി മലയിൽ എന്നിവരുമായുള്ള അഭിമുഖവും സച്ചിദാനന്ദൻ, പ്രഭാവർമ്മ, എഴാച്ചേരി രാമചന്ദ്രൻ, പി കെ ഗോപി , ശ്രീകുമാരൻ തമ്പി , കെ ജയകുമാർ, കുരീപ്പുഴ ശ്രീകുമാർ, ആലംങ്കോട് ലീലാകൃഷ്ണൻ , റഫീഖ് അഹമ്മദ് എന്നിവരുടെ കവിതകളും അടൂർ ഗോപാലകൃഷ്ണൻ, കെ എസ് രവികുമാർ, ജി എൻ പണിക്കർ എന്നിവരുടെ ജീവിതാനുഭവങ്ങളും , ബിനോയ് വിശ്വം , രാജീവ് ചന്ദ്രശേഖർ , ജെ പ്രഭാഷ് തുടങ്ങിയവരുടെ രാഷ്ട്രീയ സംവാദങ്ങളും കെ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ, അജയപുരം ജ്യോതിഷ് കുമാർ , സാബു കോട്ടുക്കൽ, ഹമീദ് ചേന്നമംഗലൂർ തുടങ്ങിയവരുടെ ലേഖനങ്ങളും സി രാധാകൃഷ്ണൻ, കെ വി മോഹൻകുമാർ , വി ആർ സുധീഷ് , എബ്രഹാം മാത്യു , ഗ്രേസി, യു കെ കുമാരൻ , ഷാഹിന ഇ കെ തുടങ്ങിയവരുടെ കഥകളും ഓണപതിപ്പിനെ സമ്പന്നമാക്കുന്നു.
എം എൻ സ്‌മാരകത്തിൽ നടന്ന പ്രകാശന ചടങ്ങിൽചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ അഡ്വ. എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ രാജാജി മാത്യു തോമസ് , സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു , സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി, സത്യൻ മൊകേരി , ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ പി രാജേന്ദ്രൻ , കെ പി സുരേഷ് രാജ് , ടി വി ബാലൻ, മാഗസിന്‍ എഡിറ്റര്‍ വി വി കുമാര്‍, യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ ജോസ് പ്രകാശ് സ്വാഗതവും എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.