14 February 2026, Saturday

Related news

February 12, 2026
February 11, 2026
February 6, 2026
January 31, 2026
January 30, 2026
January 21, 2026
January 14, 2026
January 10, 2026
January 10, 2026
November 26, 2025

ജനതാദള്‍ നേതാവ് പിജി ദീപക് വധക്കേസ് : കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
March 27, 2025 12:52 pm

ജനതാദള്‍ (യു) നേതാവും നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പി ജി ദീപക് , കൊല്ലപ്പെട്ട കേസില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്നു ഹൈക്കോടതി. ഒന്ന് മുതൽ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് അപ്പീലിൽ ഹൈക്കടോതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്.

ബിജെപി,ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. 2015 മാർച്ച്‌ 24 -ാം തീയതി ആണ് ദീപക്ക് കൊല്ലപ്പെട്ടത്.ആകെ പത്ത് പ്രതികളെയാണ് വാചിരാണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രിൽ 8ന് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.