
ജനയുഗം സഹപാഠി-എകെഎസ്‌ടിയു അറിവുത്സവം സീസൺ എട്ടിന്റെ സംസ്ഥാനതല വിജ്ഞാന പരീക്ഷ ഇന്ന് ഇടപ്പള്ളി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. 9.45ന് ചലച്ചിത്ര സംവിധായകൻ വിനയൻ അറിവുത്സവം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എൻ അരുൺ അധ്യക്ഷനാകും. എകെഎസ്‌ടിയു പ്രസിഡന്റ് കെ കെ സുധാകരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ഇടപ്പള്ളി ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എ ശങ്കരനാരായണൻ, അറിവുത്സവം കോ-ഓർഡിനേറ്റർ ബിനു പട്ടേരി, സഹപാഠി എഡിറ്റർ ഡോ. ലൈല വിക്രമരാജ് എന്നിവർ ആശംസാ പ്രസംഗം നടത്തും.
ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ജി മോട്ടിലാൽ സ്വാഗതവും എകെഎസ്‌ടിയു ജില്ലാ പ്രസിഡന്റ് സിബി അഗസ്റ്റിൻ നന്ദിയും പറയും. 10.30ന് വിജ്ഞാന പരീക്ഷ നടക്കും. ഇതേസമയം രക്ഷിതാക്കൾക്കുള്ള ക്ലാസ് പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ്ബാബു നടത്തും. 12.30ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. സമാപന സമ്മേളനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷത വഹിക്കും. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തും.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അഥിൻ, എകെഎസ്‌ടിയു ട്രഷറർ കെ സി സ്നേഹശ്രീ, അക്കാദമിക് കൗൺസിൽ കൺവീനർ ബിനീത് കെ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം എം ജോർജ്, സഹപാഠി കോ-ഓർഡിനേറ്റർ ആർ ശരത്ചന്ദ്രൻ നായർ എന്നിവർ സംസാരിക്കും. എകെഎസ്‌ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ഹോച്മിൻ എൻ സി നന്ദിയും പറയും. ജില്ലാതല അറിവുത്സവത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ വിജയികളായ വിദ്യാർത്ഥികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.