ജനയുഗം ഓണപ്പതിപ്പ് 2023 പുറത്തിറങ്ങി. തിരുവനന്തപുരത്ത് ജനയുഗം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കഥാകാരന്‍ ജോര്‍ജ് ഓണക്കൂറില്‍ നിന്ന് ചെറുകഥാകൃത്ത് യു കെ കുമാരന്റെ സാന്നിധ്യത്തില്‍ എഴുത്തുകാരി ഗ്രേസി ആദ്യപ്രതി ഏറ്റുവാങ്ങി. കാമ്പിശേരിയുടെ കാലംമുതല്‍ക്കെയുള്ള ജനയുഗവുമായുള്ള അടുപ്പവും ആദരവും പ്രകടമാക്കി മൂവരും സംസാരിച്ചു.
ജനയുഗം ചെയര്‍മാന്‍ അഡ്വ.എന്‍ രാജന്‍, ജനറല്‍ മാനേജര്‍ ജോസ് പ്രകാശ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍, മാഗസിന്‍ എഡിറ്റര്‍ വി വി കുമാര്‍ എന്നിവരും പങ്കെടുത്തു.
കഥ, കവിത, അനുഭവം, ലേഖനം മുഖാമുഖം, രാഷ്ട്രീയ സംവാദങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായാണ് ഇക്കുറിയും ജനയുഗം ഓണപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് പുസ്തകങ്ങളായുള്ള ഓണപ്പതിപ്പിന് 130 രൂപയാണ് വില.
English Sammury: Janayugam Onapathi 2023 released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.