5 February 2026, Thursday

ജനയുഗം പ്രസ് മാനേജര്‍ എസ് മോഹനചന്ദ്രന്‍ അന്തരിച്ചു

Janayugom Webdesk
കൊല്ലം
February 5, 2026 9:22 pm

ജനയുഗം കൊല്ലം യൂണിറ്റ് പ്രസ് മാനേജരായിരുന്ന മുണ്ടയ്ക്കല്‍ ശ്രീമാതായില്‍ എസ് മോഹനചന്ദ്രന്‍ (70) അന്തരിച്ചു. കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടറും ജില്ലാ ഓഫിസറുമായിരുന്നു. എഐഎസ്എഫിലൂടെ സംഘടനാരംഗത്ത് എത്തിയ മോഹനചന്ദ്രന്‍ കെജിഒഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ജില്ലാസെക്രട്ടറിയുമായിരുന്നു. ഭൗതികശരീരം ജനയുഗത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. മന്ത്രി ജെ ചിഞ്ചുറാണി, എഐടിയുസി സംസ്ഥാനസെക്രട്ടറി ആര്‍ സജിലാല്‍, ജനയുഗം ജനറല്‍മാനേജര്‍ സി ആര്‍ ജോസ് പ്രകാശ്, യൂണിറ്റ് മാനേജര്‍മാരായ ആര്‍ ഉദയന്‍ (തിരുവനന്തപുരം), ജി വിജു (കൊല്ലം), പ്രസ് മാനേജര്‍ എന്‍ നാഗരാജന്‍, മാര്‍ക്കറ്റിങ് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍കുമാര്‍ എസ്, സിപിഐ ഡി സി ഓഫിസ് സെക്രട്ടറി ഭാസ്കരന്‍, എ സതീശന്‍, കെപിഎസി ലീല, നളിനാക്ഷന്‍, ജഗദീഷ് പ്രസാദ്, മഹിളാസംഘത്തെ പ്രതിനിധീകരിച്ച് ചിന്ത എല്‍ സജിത്ത്, കവിത വര്‍ഗീസ്, ദേശാഭിമാനി ബ്യൂറോ ചീഫ് ജയന്‍ ഇടയ്ക്കാട് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ഭൗതികശരീരം ലക്ഷ്മിനടയിലുള്ള ‘വൈഗേഹം’ വസതിയിലേക്ക് കൊണ്ടുപോയി.
സംസ്കാരം ഇന്ന് പകല്‍ 12.30ന് പോളയത്തോട് വിശ്രാന്തിയില്‍. ഭാര്യ: വാഗ്‌ദേവി. മക്കള്‍: ശങ്കര്‍ മോഹന്‍ (എന്‍ജിനീയര്‍, മൈക്രോചിപ്പ്), ചന്തുമോഹന്‍ (എന്‍ജിനീയര്‍, യുഎസ്‌ടി ഗ്ലോബല്‍). മരുമക്കള്‍: ശിവമാധുരി, ഡോ. ആര്യ (വെറ്ററിനറി സര്‍ജന്‍).

എസ് മോഹനചന്ദ്രന്റെ നിര്യാണത്തിൽ ജനയുഗം ചീഫ് എഡിറ്ററും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം അനുശോചിച്ചു. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പ്രസ്ഥാനത്തിന് വേണ്ടിയും ബഹുജനസംഘടയ്ക്കു വേണ്ടിയും സജീവമായി പ്രവർത്തിച്ചു. ഗുരുതരമായ അസുഖം ബാധിച്ചതിന് ശേഷവും ജനയുഗം പ്രസിന്റെ പ്രവർത്തനം വളരെ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകാൻ ത്യാഗപൂർണമായ പ്രവർത്തനമാണ് മോഹനചന്ദ്രൻ നടത്തിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കൊല്ലം പ്രസിന്റെ പ്രവർത്തനം പുരോഗതിയുടെ പാതയിൽ കൊണ്ടു പോകുന്നതിൽ നിർണായക പങ്കാണ് മോഹനചന്ദ്രൻ വഹിച്ചിരുന്നതെന്ന് ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അനുസ്മരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar