12 December 2025, Friday

ജനയുഗം 75-ാം വാര്‍ഷികാഘോഷം; സംഘാടകസമിതി രൂപീകരിച്ചു

Janayugom Webdesk
കൊല്ലം
January 10, 2024 9:03 am

ജനയുഗത്തിന്റെ 75-ാം വാർഷികം ഒരു വർഷം നീണ്ടു നില്‍കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. പരിപാടികളുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ആ­ഘോഷ പരിപാടികളുടെ ഉ­­ദ്ഘാടനം 22ന് വൈകിട്ട് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ല­ബ്ബിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും.

ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, കെ ആർ ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, മന്ത്രി ജെ ചിഞ്ചുറാണി, എൻ രാജൻ, ആർ രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, പന്ന്യൻ രവീന്ദ്രൻ എ­ന്നിവർ രക്ഷാധികാരികളും പി എസ് സുപാൽ എംഎൽഎ ചെ­യർമാനും സി ആർ ജോസ്‌പ്രകാശ് ജനറൽ കൺവീനറുമാണ്. പി എസ് സുപാൽ അധ്യക്ഷത വഹിച്ച സംഘാടകസമിതി രൂപീകരണ യോഗം ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹനൻ സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ, ആർ വിജയകുമാർ, ജി ലാലു, ഹണിബഞ്ചമിൻ, സാം കെ ഡാനിയേൽ, എസ് വേണുഗോപാൽ, ജനയുഗം ജനറൽ മാനേജർ സി ആർ ജോസ്‌പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. പി എസ് സുരേഷ് സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: Janayu­gom 75th Anniver­sary Cel­e­bra­tion; The orga­niz­ing com­mit­tee was formed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.