
സ്വാതന്ത്ര്യ സമരസേനാനിയായി നിലകൊണ്ട് രക്തസാക്ഷിത്വം വരിക്കാനുള്ള ധൈര്യമില്ലാത്ത ഭീരു, ‘മുടിയൻ പുത്രൻ’ എന്ന് സ്വയം വിശേഷിപ്പിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് ചെയ്ത് കൊടുക്കാൻ കഴിയുന്ന സേവനമെന്ന നിലയിൽ തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായി മാറിയ അപമാനകരമായ ചരിത്രമാണ് വി ഡി സവർക്കറുടേതെന്ന് നമുക്കറിയാം. ഇന്ന് ദേശസ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും ഭൂരിപക്ഷ മതവിശ്വാസത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് അധികാരം നിലനിര്‍ത്താൻ ഇതരമതങ്ങളെയെല്ലാം രാഷ്ട്രത്തിന് അന്യവും ദ്രോഹകരവുമായ ഘടകങ്ങളായി അവതരിപ്പിക്കാൻ സംഘ്പരിവാറിന് പ്രചോദനം നൽകുന്നതും സവർക്കറുടെ ആശയങ്ങളാണ്. ഹിന്ദുത്വമെന്ന പ്രത്യയ ശാസ്ത്രവും അതിന്റെ സൈദ്ധാന്തിക അഭ്യസനങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധമാകാതിരിക്കാനുള്ള ജാഗ്രത എന്നുംകാണിച്ച സവർക്കർ അടിമുടി ഫാസിസ്റ്റ് സ്വഭാവത്തിലധിഷ്ഠിതമായ ‘ഹിന്ദുത്വ രാഷ്ട്ര’മെന്ന സ്വാര്‍ത്ഥമായ ലക്ഷ്യ സംസ്ഥാപനത്തിനായുള്ള ന്യായീകരണങ്ങൾ എന്നും പടച്ചുവിട്ടിരുന്നു.
അതുപോലെ ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ വി ഡി സവര്‍ക്കറുടെ വസതിയിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു എന്ന് കാണാൻ കഴിയും. 1947ല്‍ ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും സവര്‍ക്കറോടൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പൂനെയിലേക്ക് പോവുകയും തിരിച്ച് മൂന്നുപേരും വിമാനമാര്‍ഗം ബോംബെയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 1948 ജനുവരി 17ന് തന്നെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്ന നേരത്ത് ആപ്‌തെയോടും ഗോഡ്‌സെയോടും സവര്‍ക്കര്‍ പറഞ്ഞത് ‘വിജയികളായി മടങ്ങി വരൂ’ എന്നായിരുന്നു. ഗാന്ധിവധം അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിലും ഹിന്ദുമഹാസഭ-ആര്‍എസ്എസ് അനുയായികളാല്‍ നടത്തപ്പെട്ട ഒരു ഗൂഢാലോചനയെന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയല്ല മറിച്ച് ഭീരുവായ ഒറ്റുകാരനും രാജ്യദ്രോഹിയുമാണ് സവർക്കർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.