19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 17, 2024
September 16, 2024
September 4, 2024
May 27, 2024
March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024

ജനയുഗം പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് തുടക്കമാകും

Janayugom Webdesk
കൊല്ലം
January 22, 2024 6:30 am

ജനയുഗത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് കൊല്ലത്ത് തുടക്കം കുറിക്കും. ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷം. പൊതുസമ്മേളനം, പ്രദർശനങ്ങൾ, വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, കുടുംബസംഗമം, കലാപരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. വൈകിട്ട് അഞ്ചിന് കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. 

സംഘാടകസമിതി ചെയർമാൻ പി എസ് സുപാൽ എംഎൽഎ അധ്യക്ഷത വഹിക്കും. ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ എഡിറ്റ് ചെയ്ത ‘കാനം കനലോർമ്മ’ എന്ന പുസ്തകം ശ്രീകുമാരൻ തമ്പി കുരീപ്പുഴ ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്യും. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു, മന്ത്രി ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, ജനയുഗം സിഎംഡി എൻ രാജൻ, എഡിറ്റർ രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. 

സംഘാടകസമിതി ജനറൽകൺവീനർ സി ആർ ജോസ്‌പ്രകാശ് സ്വാഗതവും ജനയുഗം കൊല്ലം റീജിയണൽ എഡിറ്റർ പി എസ് സുരേഷ് നന്ദിയും പറയും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇപ്റ്റ കലാകാരന്മാർ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. 

Eng­lish Summary;Janayugom Plat­inum Jubilee will begin today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.