7 March 2026, Saturday

മിണ്ടിമിണ്ടി മിണ്ടാതായവർ

സി എസ് നിയാസ്
March 8, 2026 1:26 am

ഒരു മലയെന്നെ
തുരന്നു തിന്നുന്നു,
തടുക്കാനാവുന്നില്ല 

ചുറ്റുമൊരു
പുഴ വളരുന്നു,
നീന്താനാവുന്നില്ല 

കരയൊക്കെ
കടലെന്നാരോ
നിറം കൊടുക്കുന്നു,
വിലക്കാനാരുമില്ല

ഒരു വളർത്തുനായ
മേൽവിലാസം
മണത്തുമണത്ത്,
പെരുവഴി നിറഞ്ഞ
ക്ലാസ്മുറിയിൽ കയറുന്നു,
സൂചി വീഴാനൊരിടമില്ല 

മണ്ണുമൂടിക്കിടക്കുന്ന
അവസാന ബഞ്ചിൽ
മണം പിടിച്ചു കുരയ്ക്കുന്നു,
മറുവിളി കേൾക്കുന്നില്ല 

ഒച്ചവെയ്ക്കുന്നവരുടെ
പേരെഴുതി വയ്ക്കാനൊരു
പൂച്ചക്കുട്ടിയെയാരോ
മൂലയിൽ ചാരിവെച്ചിരിക്കുന്നു,
അതുമിണ്ടുന്നില്ല

“ഭൂപ്രകൃതിയനുസരിച്ചു
കേരളത്തെ
എത്രയായിത്തിരിക്കാം മാഷേ?”
കസേര പിടിച്ചു കുലുക്കുന്നു,
മാഷനങ്ങുന്നില്ല 

മൂന്ന്-ന്നെഴുതിയ ബോർഡ്
രണ്ടായിപ്പിളർന്ന്
ചെളിപറ്റിക്കിടക്കുന്നു!
വായിക്കാനേ കഴിയുന്നില്ല

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.