31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 26, 2025
December 20, 2025
December 20, 2025
December 18, 2025
December 12, 2025
December 4, 2025
December 3, 2025
December 1, 2025

ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
July 9, 2024 10:18 am

ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതം മൂലം തിങ്കഴാഴ്ച രാത്രിയിൽ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ടിവി കാണുമ്പോള്‍ പെട്ടന്നാണ് ജാനിക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ് സണ്ണിയും മകൾ അഞ്ജലിയും.

പ്ലാന്‍റേഷന്‍ മേഖലയിലായിരുന്നു ജാനി ചാക്കോ ഉതുപ്പ് പ്രവര്‍ത്തിച്ചിരുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ഐക്കണിക് ട്രിൻകാസിൽ വച്ചാണ് അദ്ദേഹം ഉഷയെ കണ്ടത്. ജാനി ചാക്കോ ഉതുപ്പിന്‍റെ സംസ്കാരം ചൊവ്വാഴ്ച കൊൽക്കത്തയിൽ നടക്കും. ഉഷ ഉതുപ്പിന്‍റെ മകള്‍ അഞ്ജലി ഉതുപ്പ് അന്തരിച്ച പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഓര്‍മ്മകള്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട് .

Eng­lish Sum­ma­ry: Jani Chacko Uthup, hus­band of singer Usha Uthup, passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.