ജനയുഗത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് 22ന് കൊല്ലത്ത് തുടക്കം കുറിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുക. പൊതുസമ്മേളനം, പ്രദര്‍ശനങ്ങള്‍, വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, കുടുംബസംഗമം, കലാപരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
22ന് വൈകിട്ട് അഞ്ചിന് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബ് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്‌ദുള്‍ ഗഫൂര്‍ എഡിറ്റ് ചെയ്ത ‘കാനം കനലോര്‍മ്മ’ എന്ന പുസ്തകം ശ്രീകുമാരന്‍ തമ്പി കുരീപ്പുഴ ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്യും.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മന്ത്രി ജെ ചിഞ്ചുറാണി, കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്നാകരന്‍, ആര്‍ രാജേന്ദ്രന്‍, ജനയുഗം സിഎംഡി എന്‍ രാജന്‍, എഡിറ്റര്‍ രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംഘാടകസമിതി ജനറല്‍കണ്‍വീനര്‍ സി ആര്‍ ജോസ്‌പ്രകാശ് സ്വാഗതവും ജനയുഗം കൊല്ലം റീജിയണല്‍ എഡിറ്റര്‍ പി എസ് സുരേഷ് നന്ദിയും പറയും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇപ്റ്റ കലാകാരന്മാര്‍ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
English Summary: Janyugom Platinum Jubilee will start on 22nd
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.