18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 12, 2024
April 4, 2024
January 19, 2024
January 1, 2024
September 28, 2023
August 7, 2023
June 16, 2023
June 10, 2023
January 6, 2023
December 16, 2022

ഫുകുഷിമയിലെ മലിനജലം തുറന്നുവിടാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി ജപ്പാന്‍

Janayugom Webdesk
ടോക്കിയോ
August 7, 2023 10:38 pm

സുനാമിയിൽ തകർന്ന ഫുകുഷിമ ആണവനിലയത്തിൽ നിന്ന് ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം ഈ മാസം അവസാനത്തോടെ കടലിലേക്ക് ഒഴുക്കി വിടാനൊരുങ്ങി ജപ്പാന്‍. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രോളിങ് നിരോധനത്തിനു ശേഷം ഫുകുഷിമയിലെ മത്സ്യബന്ധനം സെപ്റ്റംബറിൽ ആരംഭിക്കും. മത്സ്യബന്ധന സീസൺ ആരംഭിക്കുന്നതിന് മുമ്പ് വെള്ളം പുറന്തള്ളാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജപ്പാനിലെ ന്യൂക്ലിയർ റെഗുലേറ്റർ കഴിഞ്ഞ മാസം പ്ലാന്റ് ഓപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് പവറിന് വെള്ളം തുറന്നുവിടാൻ അനുമതി നൽകിയിരുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും എതിർപ്പുകൾ അവഗണിച്ച്, ജലം തുറന്നുവിടാനുള്ള ജപ്പാന്റെ പദ്ധതിക്ക് ജൂലൈയിൽ യുഎൻ ആണവ നിരീക്ഷണ സംഘവും അംഗീകാരം നൽകി.
സൈറ്റിലെ കൂറ്റൻ ടാങ്കുകളിൽ സംഭരിച്ചിരിക്കുന്ന ഏകദേശം 1.3 മി. ടൺ വെള്ളം ടെപ്‌കോയുടെ അഡ്വാൻസ്ഡ് ലിക്വിഡ് പ്രോസസിങ് സിസ്റ്റം (ആൽപ്‌സ്) വഴിയാണ് ശുദ്ധീകരിച്ചത്. വെള്ളത്തിൽ നിന്ന് വേർതിരിക്കാൻ പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയം ഒഴികെയുള്ള മിക്ക റേഡിയോ ആക്ടീവ് മൂലകങ്ങളും നീക്കം ചെയ്‌തിട്ടുണ്ട്. ഒഴുക്കിവിടുന്ന ജലത്തിലെ ട്രിറ്റിയത്തിന്റെ സാന്ദ്രത അന്താരാഷ്ട്ര അംഗീകാരമുള്ള അളവിലും താഴെയായിരിക്കുമെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കടലിനടിയിലെ തുരങ്കം വഴിയാണ് തീരത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സമുദ്രത്തിലേക്ക് വെള്ളം ഒഴുക്കുന്നത്. കടലിലേക്ക് തുറന്നുവിടുന്ന റേഡിയോ ആക്ടീവ് ജലം സുരക്ഷിതമാണെന്നാണ് ജപ്പാനും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും പറയുന്നത്. എന്നാല്‍ കടല്‍ജലത്തെയും ആവാസവ്യവസ്ഥയേയും ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് അയല്‍രാജ്യങ്ങളുടെ ആശങ്ക. 2021ൽ പ്രഖ്യാപിച്ച പദ്ധതിയെ നിരുത്തരവാദപരം എന്നാണ് ചെെന വിശേഷിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ 10 ജാപ്പനീസ് പ്രിഫെക്ചറുകളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിരോധിക്കുമെന്ന് ഹോങ്കോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പദ്ധതിക്ക് പ്രാദേശിക പിന്തുണ നേടാനുള്ള ജാപ്പനീസ് സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും വലിയതോതില്‍ വിജയിച്ചിരുന്നില്ല.

eng­lish sum­ma­ry; Japan is about to imple­ment the plan to release the sewage in Fukushima

you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.