ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്. ആദ്യ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായി ജപ്പാന് വിക്ഷേപിച്ച സ്ലിം(സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്വസ്റ്റ്ഗേറ്റിങ് മൂണ്‍) പേടകമാണ് പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ലക്ഷ്യസ്ഥാനത്തിന്റെ നൂറ് മീറ്ററിനുള്ളില്‍ മൂണ്‍ സ്നിപ്പര്‍ എന്ന് വിളിക്കുന്ന സ്ലിം ഇറങ്ങിയെന്നാണ് ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി നല്കുന്ന വിവരം. വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഒരുമാസം സമയമെടുത്തേക്കുമെന്നും ഏജന്‍സി അറിയിച്ചു. ഇതിന് ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം നല്‍കുക.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് സ്ലിം എച്ച്-ഐഐഎ 202 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. നേരിട്ട് ചന്ദ്രനിലേക്ക് പറക്കുന്നതിന് പകരം ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ (എക്സ്റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ) ശൂന്യാകാശത്ത് സ്ഥാപിച്ചു. തുടർന്നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി സ്ലിം കുതിച്ചത്. ഈ മാസം 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ സ്ലിം കഴിഞ്ഞ ദിവസമാണ് ലാന്‍ഡിങ് ശ്രമം ആരംഭിച്ചത്.
English Summary;Japan touches the moon; Slim landing success
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.