
ജപ്പാന്റെ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനായി ടാകൈച്ചി, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, സനായി ടാകൈച്ചി ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. പാർട്ടി വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ജൂനിചിരോ കോയിസുമിയുടെ മകനും കൃഷിമന്ത്രിയുമായ ഷിൻജിറോ കോയിസുമിയെ പരാജയപ്പെടുത്തിയാണ് ടാകൈച്ചി വിജയിച്ചത്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്രതലത്തിൽ പിന്നിലുള്ള ഒരു രാജ്യത്ത്, ടാകൈച്ചിയുടെ വിജയം ചരിത്രപരമായ നീക്കമാണ്.
നിലവിലെ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്ക് പകരമാണ് ടാകൈച്ചി എത്തുന്നത്. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട എൽഡിപി, ജനപിന്തുണ വീണ്ടെടുക്കാൻ ടാകൈച്ചിയുടെ നേതൃത്വത്തിലൂടെ സാധിക്കുമെന്ന് കരുതുന്നു. പാർലമെന്റിന്റെ അധോസഭയിൽ എൽഡിപിക്ക് ഭൂരിപക്ഷമുള്ളതിനാലും പ്രതിപക്ഷ കക്ഷികൾ ദുർബലമായതിനാലും ടാകൈച്ചി അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.