27 December 2024, Friday
KSFE Galaxy Chits Banner 2

ജസ്ന തിരോധാന കേസ്: പിതാവ് തെളിവുകൾ ഹാജരാക്കി

തുടരന്വേഷണ ഹർജി നാളെ പരിഗണിക്കും 
Janayugom Webdesk
തിരുവനന്തപുരം
May 3, 2024 10:15 pm

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജെയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകൾ ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേൽ മുമ്പാകെയാണ് കോടതി നിർദേശ പ്രകാരം മുദ്ര വെച്ച കവറിൽ ഹാജരാക്കിയത്. ഇതേ തെളിവുകള്‍ നേരത്തെ സിബിഐ പരിശോധിച്ചിട്ടുണ്ടോ എന്നറിയാൻ കേസ് ഡയറി നാളെ ഹാജരാക്കാൻ കോടതി നിർദേശിച്ചു. പിതാവ് തെളിവുകൾ നൽകിയാൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് കോടതിയിൽ സിബിഐ ബോധിപ്പിച്ചിരുന്നു. തുടരന്വേഷണ ഹർജി നാളെ കോടതി പരിഗണിക്കും.

സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ വ്യക്തമാക്കിയിരുന്നത്. അതിനാൽ ഇപ്പോൾ ജെയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്റെ കാര്യത്തിൽ സിജെഎം കോടതി ഉത്തരവിടുക. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ ജസ്‌നയുടെ പിതാവ് നൽകിയ തടസ ഹര്‍ജി പരിഗണിക്കവേ കോടതിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ജസ്‌നയുടെ പിതാവിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാൻ കോടതി ജസ്നയുടെ പിതാവിന് നിര്‍ദേശം നൽകി. ജസ്ന തിരോധാന കേസിൽ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്ന് സിബിഐ മാർച്ച് 22 ന് കോടതിയെ അറിയിച്ചിരുന്നു. 

അതേസമയം, കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സമൂഹ്യ പ്രവർത്തകൻ രഘുനാഥൻ നായരുടെ ഹർജിയിലും വാദം കേട്ടു. അന്വേഷണഘട്ടത്തിൽ ഇദ്ദേഹത്തിന്റെ മൊഴി എടുത്തതായും മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമല്ലെന്നും ആവശ്യമായ തെളിവ് ഇല്ലാത്തതിനാലുമാണ് ഇയാളെ ഒഴിവാക്കിയതെന്നും കേസ് ഡയറി കോടതിയില്‍ ഹാജരാക്കി സിബിഐ വാദിച്ചു. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാർത്ഥിനിയായ ജസ്നയെ കാണാതായത്. 

Eng­lish Summary:Jasna dis­ap­pear­ance case: Father presents evidence
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.