
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 11,344 സാരികള്‍, 91 വാച്ചുകള്‍, 750 ചെരുപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യണമെന്ന് ആവശ്യം. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുക്കള്‍ ലേലം ചെയ്യുന്നതിനായി ബംഗളൂരു കോടതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ ടി നരസിംഹ മൂര്‍ത്തിയാണ് ദ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷനെ സമീപിച്ചത്. 1996 ഡിസംബറിൽ ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽ നിന്നാണ് ഈ വസ്തുവകകൾ അഴിമതി വിരുദ്ധ സമിതി പിടിച്ചെടുത്തത്. വിലപിടിപ്പുള്ള കല്ലുകൾ, 700 കിലോ വെള്ളി പാത്രങ്ങള്‍, 44 എയർകണ്ടീഷണറുകൾ, 131 സ്യൂട്ട്കേസുകൾ, 146 അലങ്കരിച്ച കസേരകൾ, 215 ക്രിസ്റ്റൽ-കട്ട് ഗ്ലാസുകൾ, 27 ചുമർ ക്ലോക്കുകൾ, 86 ഫാനുകൾ, 146 അലങ്കാര സാധനങ്ങൾ, 81 തൂക്കു വിളക്കുകൾ, 20 സോഫ സെറ്റുകൾ, 250 ഷാളുകൾ, 12 റഫ്രിജറേറ്ററുകൾ, 10 ടിവി സെറ്റുകൾ, 8 സിവിആർ സെറ്റുകൾ, 140 വീഡിയോ കാസറ്റുകൾ എന്നിവ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലേക്ക് സുപ്രീം കോടതി മാറ്റിയപ്പോൾ 28 ഇനം സാധനങ്ങൾ ബംഗളൂരു കോടതിയിൽ സമര്‍പ്പിച്ചിട്ടില്ല. 30 കിലോഗ്രാം സ്വർണം, വജ്രം, മാണിക്യങ്ങൾ, മരതകം, മുത്തുകൾ, മറ്റ് വിവിധ നിറങ്ങളിലുള്ള കല്ലുകൾ എന്നിവ മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന്റെ കൈവശമുള്ള ഈ വസ്തുക്കൾ എത്രയും വേഗം ബംഗളൂരു പ്രത്യേക കോടതിക്ക് കൈമാറണമെന്ന് മൂർത്തി ആവശ്യപ്പെടുന്നു. ജയലളിതയുടെ ആരാധകർക്കും പാർട്ടി പ്രവർത്തകർക്കും പിടിച്ചെടുത്ത വ്യക്തിഗത വസ്തുക്കൾ പൊതുലേലത്തിലൂടെ വാങ്ങാൻ താല്പര്യമുണ്ടെന്നും മൂര്‍ത്തി പറയുന്നു.
english summary; Activist Seeks Transfer Of Jayalalithaa’s 11,000 Sarees, 700 Kg Of Silverware For Auction: Report
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.