10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 3, 2025
December 24, 2024
December 23, 2024
December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024

മോഡി ശിക്കാരി ശംഭു: ജയറാം രമേശ്

web desk
ന്യൂഡല്‍ഹി
April 24, 2023 1:25 pm

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച രണ്ട് ചീറ്റകള്‍ അടുത്തിടെ ചത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റ്. നരേന്ദ്രമോഡി ‘ശിക്കാരി ശംഭു’ ആണെന്ന തരത്തിലാണ് ജയ്‌റാം രമേശിന്റെ ട്വീറ്റ്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോയില്‍ എത്തിച്ച ഉദയ് എന്ന ആണ്‍ ചീറ്റ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് ചത്തത്. കഴിഞ്ഞ മാസം സാഷ എന്ന പെണ്‍ ചീറ്റ ‘വൃക്ക സംബന്ധമായ രോഗ’ത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ചീറ്റകളുടെ മരണവുമായി ബന്ധപ്പെട്ടിട്ട ട്വീറ്റില്‍ മോഡിയെ കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനോടാണ് ജയറാം രമേശ് ഉപമിച്ചത്. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിച്ചതിനെ കുറിച്ചും ജയ്‌റാം രമേശ് പ്രതികരിച്ചിരുന്നു.


കുനോ പാര്‍ക്കിലെത്തിച്ച ഒരു ചീറ്റകൂടി ചത്തു


പ്രധാനമന്ത്രി തന്റെ സന്ദര്‍ശനത്തിനിടെ ചീറ്റകളെ കണ്ടില്ലെന്ന് പറഞ്ഞ ഒരു മാധ്യമ റിപ്പോര്‍ട്ട് റീട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശിക്കാരി ശംഭുവിന് ബന്ദിപ്പൂരില്‍ കടുവയെ കാണാന്‍ കഴിഞ്ഞിഞ്ഞില്ലെന്ന് തോന്നുന്നു’. ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Eng­lish Sam­mu­ru: Jayaram Ramesh’s tweet , A word of anguish from Shikari Sham­bu would not have been out of place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.