23 February 2026, Monday

Related news

February 18, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 2, 2026
February 1, 2026
December 21, 2025
December 20, 2025
November 2, 2025

ജെഫ്രി എപ്സ്റ്റീന് ബ്രിട്ടീഷ് രാജകുമാരിമാരുടെ ചിത്രങ്ങൾ അയച്ചു; ആൻഡ്രൂ രാജകുമാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

Janayugom Webdesk
ബ്രിട്ടൻ
February 2, 2026 2:54 pm

ജെഫ്രി എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗം പുറത്ത് വന്നതിൽ ബ്രിട്ടീഷ് മുൻ രാജകുമാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തിന് പിന്നാലെ രാജപദവി നഷ്ടമായ ആൻഡ്രൂ മൌണ്ട്ബാറ്റൻ വിൻസർ തന്റെ പെൺമക്കളാ യൂജീൻ, ബിയാട്രീസ് എന്നിവരുടെ ചിത്രങ്ങൾ ജെഫ്രി എപ്സ്റ്റീനിന് അയച്ച് നൽകിയെന്നാണ് ഒടുവിൽ പുറത്ത് വന്ന എഫ്സ്റ്റീൻ ഫയലുകൾ വിശദമാക്കുന്നത്. 2008ന് ശേഷമായിരുന്നു ഈ ഇമെയിലുകൾ എന്നാണ് പുറത്തുവന്ന രേഖകൾ വിശദമാക്കുന്നത്. ബിയാട്രിസ് രാജകുമാരി ബ്ലാക് പർവതം കയറുന്നതും യൂജീൻ രാജകുമാരി ഒരു സന്നദ്ധ പരിപാടിയുടെ ഭാഗമായി ബൈക്ക് ഓടിക്കുന്ന ചിത്രവുമാണ് ആൻഡ്രൂ രാജകുമാരൻ ജെഫ്രി എപ്സ്റ്റീന് അയച്ച് നൽകിയത്. 2010ലും 2011ലുമാണ് ഈ ഇമെയിലുകൾ എന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. വെള്ളിയാഴ്ചയാണ് യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗം പുറത്ത് വിട്ടത്. ചിത്രങ്ങൾ അയച്ച് നൽകിയ സമയത്ത് യൂജീന് പ്രായം 21ഉം ബിയാട്രീസിന് 23ഉം ആയിരുന്നു. ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രൂ രാജകുമാരൻ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് രേഖകൾ പറയുന്നത്. രാജകുമാരന്റെ മോശം പെരുമാറ്റം വിശദമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.