2 January 2025, Thursday
KSFE Galaxy Chits Banner 2

ജെസ്ന നിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവായി

Janayugom Webdesk
തിരുവനന്തപുരം
May 10, 2024 3:14 pm

പത്തനംതിട്ട വെച്ചൂച്ചിറയില്‍നിന്ന് കാണാതായ ജെസ്ന കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. ജെസ്നയുടെ പിതാവിന്‍റെ ഹർജി പരിഗണിക്കുകയയായിരുന്നു കോടതി. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്.

സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി സിജെഎം കോടതിയിൽ പിതാവ് ജയിംസ് ജോസഫ് ഹർജി സമർപ്പിച്ചിരുന്നു. മുദ്ര വച്ച കവറിൽ കേസിലെ തെളിവുകളും പിതാവ് കൈമാറിയിരുന്നു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സിബിഐ നിലപാട്. ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Eng­lish Sum­ma­ry: Jes­na pro­hi­bi­tion case: Fur­ther inves­ti­ga­tion ordered

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.