ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിലായി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഓഫീസില്‍ വച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
വായ്പയില്‍ തിരിമറി നടത്തി കാനറ ബാങ്കിന് 538 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന സിബിഐ കേസിന് പിന്നാലെയാണ് കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് മെയ് അഞ്ചിന് ഗോയലിന്റെ വീടുള്‍പ്പടെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് സിബിഐ നരേഷ് ഗോയലിനെതിരെ കേസ് എടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. കാനറ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ പി സന്തോഷ് ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നരേഷ് ഗോയലിന് പുറമേ അനിത നരേഷ് ഗോയല്‍, ഗൗരങ് ആനന്ദ ഷെട്ടി തുടങ്ങിയവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
English Summary: Jet Airways founder Naresh Goyal arrested by ED
You may also this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.