അരിസോണയില്‍ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കോട്ട്‌സ്‌ഡെയ്ൽ വിമാനത്താവളത്തിലാണ് സംഭവം. മോട്ട്‌ലി ക്രൂ ഗായകൻ വിൻസ് നീലിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് വിമാനം മറ്റൊരു ജെറ്റ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റു.
വിമാനത്താവളത്തിലിറങ്ങുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി പാർക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി നീലിന്‍റെ സ്വകാര്യ ജെറ്റ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നീലിന്‍റെ പ്രതിനിധി വോറിക് റോബിൻസൺ പറഞ്ഞു. അപകട സമയം ഗായകൻ വിമാനത്തിൽ ഉണ്ടായിരുന്നില്ല.
മൂന്നാഴ്ചക്കിടെ യുഎസിലുണ്ടാകുന്ന നാലാമത്തെ വിമാനാപകടമാണിത്. അടുത്തിടെ പടിഞ്ഞാറൻ അലാസ്കയിൽനിന്ന് കാണാതായ യാത്രാവിമാനം തണുത്തുറഞ്ഞ കടലിൽ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. പിന്നാലെ വെള്ളിയാഴ്ച കടലിൽ നിന്ന് വിമാനം കണ്ടെത്തുകയായിരുന്നു. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. വിമാനത്തിനായി യുഎസ് കോസ്റ്റ്ഗാർഡ് ഹെലികോപ്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. ഒമ്പത് യാത്രക്കാരും പൈലറ്റുമാണ് ബെറിങ് എയറിന്റെ സെസ്ന കാരവൻ വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.