10 December 2025, Wednesday

Related news

November 19, 2025
October 30, 2025
October 30, 2025
October 26, 2025
October 22, 2025
October 17, 2025
October 14, 2025
October 13, 2025
October 8, 2025
September 23, 2025

മുല്ലക്കൽ വീണ്ടും ജുവലറി കവർച്ച; പ്രതികൾ സീലിങ്ങ് പൊളിച്ച് അകത്ത് കടന്നു

Janayugom Webdesk
ആലപ്പുഴ
August 25, 2024 2:33 pm

മുല്ലക്കൽ തെരുവിൽ വീണ്ടും വൻ കവര്‍ച്ച. ഇവിടെ സ്ഥിതിചെയ്യുന്ന എം പി ഗുരു ദയാലിൻ്റെ ഉമസ്ഥതയിലുള്ള ഗുരുജുവലറിയിൽ കവർച്ച ഏഴ് കിലോ വെള്ളി ആഭരണങ്ങളും ഗോൾഡ് മിൽറ്റ് ചെയ്ത 6ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്. ആകെ. 13 ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു. കടയുടെ പുറകിൽ കൂടി കടന്ന കള്ളൻ സീലിങ്ങ് പൊളിച്ചാണ് അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു.

മുഖമാസ്ക്ക്, കൈ ഉറ എന്നിവ ധരിച്ചതിനാൽ പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. കടയിലേയും, മറ്റ് സ്ഥാപനങ്ങളിലേയും സി.സി. ടി. വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ‘നോർത്ത് എസ്.ച്ച്. ഒ സജീവ് കുമാർ പറഞ്ഞു. നോർത്ത് സി.ഐ. സജീവ്കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയട്ടുണ്ട്. സംഭവസ്ഥലത്ത് ഡി.വൈ. എസ്.പി. മധുബാബു. സി.ഐ. സജീവ് കുമാർ, പ്രിൻസിപ്പൾ എസ്.ഐ.അനീഷ് കെ. ദാസ്.എസ്. ഐ. അബ്ദുൽ. എന്നിവർ സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.ഫിംഗർപ്രിൻ്റ് വിദഗ്ദരും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.