11 February 2026, Wednesday

Related news

February 10, 2026
February 10, 2026
January 29, 2026
January 29, 2026
January 29, 2026
January 28, 2026
January 28, 2026
January 28, 2026
January 28, 2026
January 28, 2026

ജാർഖണ്ഡ് വ്യോമസേനാ വിമാനം തകര്‍ന്നുവീണു

Janayugom Webdesk
ജംഷഡ്പൂര്‍
August 20, 2024 11:16 pm

പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാരെ കാണാതായി. ഇന്ന് രാവിലെ 11 മണിയോടെ ജംഷഡ്പൂരിന് സമീപം ഈസ്റ്റ് സിങ്ഭും വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ പരിശീലന വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം ഡാല്‍മ മലനിരകളില്‍ തകര്‍ന്നുവീണതായി പിന്നീട് സ്ഥിരീകരിച്ചു. ഏത് വിമാനമാണ് തകര്‍ന്നതെന്ന കാര്യവും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പൈലറ്റുമാര്‍ക്കായി തിരച്ചില്‍ നടത്തി വരുകയാണെന്ന് വ്യോമസേന അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.