21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി : നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2024 11:48 am

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. നിരവധി നേതാക്കൾ രാജിവെച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി.എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചതായാണ് റിപ്പോർട്ട്.മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് ജാർഖണ്ഡിവലെ ബിജെപിയിൽ തർക്കം ആരംഭിച്ചത്.

മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾക്കും ബിജെപി സീറ്റ് നൽകിയിരുന്നു. ഇതോടെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കൾ രം​ഗത്തെത്തിയത്. ഇത് പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നും പ്രവർത്തകർ പറഞ്ഞു.ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വർ ഒറൗൺ ലോഹർദഗയിലും മത്സരിക്കും.ജെഎംഎം കോൺഗ്രസ്സ് പാർട്ടികൾ ചേർന്ന് 70 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ഇന്‍ഡ്യ മുന്നണിയുടെ പ്രഖ്യാപനം. ബാക്കി സീറ്റുകൾ ആർജെഡിക്കും കമ്യൂണിസ്റ്റ് പാർട്ടികൾക്കും നൽകാൻ ധാരണയായിരുന്നു. എന്നാൽ ഓരോ പാർട്ടിക്കും എത്ര വീതം സീറ്റെന്ന് തീരുമാനിച്ചിരുന്നില്ല. സീറ്റ് വിഭജനം ധാരണയായ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 68 സീറ്റുകളിൽ മത്സരിക്കുന്ന ബിജെപി 66 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.