11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 28, 2025
February 27, 2025
January 14, 2025
January 13, 2025
January 3, 2025
December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024

പൊലീസുകാരിയെ ആക്രമിച്ചെന്ന കേസിലും ജിഗ്നേഷ് മേവാനിക്കു ജാമ്യം

Janayugom Webdesk
ഗുവാഹത്തി
April 29, 2022 8:21 pm

പൊലീസുകാരിയെ ആക്രമിച്ച കേസിൽ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച് കോടതി. ആസം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റുകളുടെ പേരിൽ അസമിലെ മറ്റൊരു കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വനിത പൊലീസിനെ ആക്രമിച്ച കേസില്‍ വീണ്ടും മേവാനി അറസ്റ്റിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തതിനാണ് കേസ്.

അസമിലെ കൊക്രജാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് മേവാനിയെ അസം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായ മേവാനി തന്റെ അറസ്റ്റിനെ “പ്രധാനമന്ത്രിയുടെ ഓഫീസിന്റഎ പ്രതികാര രാഷ്ട്രീയം എന്നാണ് വിശേഷിപ്പിച്ചു.

ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഗൂഢാലോചനയാണ്. എന്റെ പ്രതിച്ഛായ തകർക്കാനാണ് അവർ ഇത് ചെയ്തത്. അവർ ഇത് ആസൂത്രിതമായി ചെയ്യുന്നു. രോഹിത് വെമുലയോടും ചന്ദ്രശേഖർ ആസാദിനോടും അവർ ഇത് ചെയ്തു. ഇപ്പോള്‍ എന്നെ ലക്ഷ്യമിടുന്നുവെന്ന് ട്വീറ്റ് കേസിൽ മേവാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Eng­lish Summary:Jignesh Mewani grant­ed bail in assault case
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.