22 January 2026, Thursday

Related news

January 16, 2026
January 15, 2026
January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിം ട്രെയിനര്‍ കൊ ല്ലപ്പെട്ടു; പിതാവ് ഒളിവില്‍

മുഖത്ത് 15ഓളം കുത്തേറ്റു
Janayugom Webdesk
ന്യൂഡല്‍ഹി
March 8, 2024 11:41 am

ഡല്‍ഹിയില്‍ 29കാരനായ ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. വീട്ടില്‍ മുഖത്തും നെഞ്ചത്തുമായി 15 തവണ കുത്തേറ്റ നിലയിലാണ് ഗൗരവ് സിംഗാലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ പിതാവ് ഒളിവിലാണ്. ഗൗരവിനെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് നിഗമനം. ഗൗരവിന്റെ ബന്ധുവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

ദക്ഷിണ ഡല്‍ഹിയിലെ ദേവ്‌ലി എക്‌സ്റ്റന്‍ഷനിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. യുവാവും പിതാവും തമ്മില്‍ വാക്കുതര്‍ക്കം നടന്നിട്ടുണ്ട്. പ്രധാന പ്രതി അറസ്റ്റിലായാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമാകു. ആക്രമത്തിന് പിന്നാലെ ഗൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച ഗൗരവിന്റെ വിവാഹം തീരുമാനിച്ചത്. വീട്ടുകാര്‍ ഉറപ്പിച്ച ബന്ധമായിരുന്നു. അതേസമയം കുടുബത്തിലുള്ള ആരും ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്നാണ് ഗൗരവിന്റെ ബന്ധുക്കള്‍ പറയുന്നത്. വീടിനു പുറത്ത് ഡോല്‍ കൊട്ട് നടക്കുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും പുറത്തുകേട്ടില്ലെന്നാണ് എല്ലാവരും പറയുന്നതും.

Eng­lish Summary:Jim Train­er was killed hours before the wed­ding; The father is in hiding
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.