3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 25, 2025
March 22, 2025
March 22, 2025
March 22, 2025
March 20, 2025
March 19, 2025
March 18, 2025
March 13, 2025
March 4, 2025

ജിഷ വധക്കേസ്; വധശിക്ഷ നടപ്പാക്കുന്നതിൽ വിധി തിങ്കളാഴ്ച

Janayugom Webdesk
കൊച്ചി
May 18, 2024 7:31 pm

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുന്നത്. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാമിന്റെ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രസ്താവം. 

2016 ഏപ്രിൽ 28നാണ് ജിഷയെ പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോൾ ഇരവിച്ചിറ കനാൽപുറമ്പോക്കിലെ വീട്ടിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

Eng­lish Summary:Jisha mur­der case; The ver­dict on the exe­cu­tion is Monday
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.