ജാർഖണ്ഡിൽ ജെഎംഎം മുന്നണി അധികാരം നിലനിർത്തി. എക്സിറ്റ് പോളുകളെ നിഷ്‌പ്രഭമാക്കിയാണ് മുന്നണിയുടെ വിജയം . എൻഡിഎ മുന്നണി തുടക്കത്തിൽ നേടിയ ലീഡിനെ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും ജെഎംഎം മുന്നണി മറികടന്നു. ആകെയുള്ള 81 സീറ്റുകളിൽ ഇതുവരെ 44 സീറ്റുകളിൽ അവർ വിജയം നേടി. മുന്നണിയിലെ പ്രധാനകക്ഷിയായ ജെഎംഎം 27 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 13 സീറ്റും ആർജെഡി നാല് സീറ്റുകളിലും വിജയിച്ചു.എൻഡിഎ സഖ്യം 32 സീറ്റുകൾ നേടിയപ്പോൾ ബിജെപി 21 സീറ്റുകൾ നേടി. മറ്റ് മൂന്ന് ഘടകകക്ഷികൾ എല്ലാം ഓരോ സീറ്റ് വീതം നേടി. ചംമ്പായ സോറന്റെ എൻഡിയിലേക്കുള്ള പ്രവേശനം ബിജെപിക്ക് ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.ജെഎംഎം നേതാക്കളായ മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹൈത്തിലും ഭാര്യ കൽപ്പന ഗണ്ഡേയിലും വിജയിച്ചു. ബിജെപിയിലേക്ക് ചേക്കേറിയ മുൻ മുഖ്യമന്ത്രി ചംമ്പായ സോറൻ സെറെകല മണ്ഡലത്തിലും വിജയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.