നാലു വര്‍ഷങ്ങള്‍ക്കുശേഷം ഈ മാസം 22ന് നടക്കുന്ന ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ യോജിച്ച് മത്സരിക്കും. എഐഎസ്എഫ്, എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവ ഇടതു വിദ്യാര്‍ത്ഥി സഖ്യം എന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.
പ്രസിഡന്റ് സ്ഥാനത്തേക്ക് ധനഞ്ജയ് (ഐസ), വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് (എസ്എഫ്ഐ), ജനറല്‍ സെക്രട്ടറിയായി സ്വാതി സിങ് (ഡിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി സാജിദ് (എഐഎസ്എഫ്) എന്നിവരാണ് പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.
തുടര്‍ച്ചയായി ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കോവിഡ് കാരണം പറഞ്ഞ് 2020ല്‍ നീട്ടിവച്ചതിനുശേഷം പിന്നീട് നടത്തുന്നതിന് അധികൃതര്‍ തയാറായിരുന്നില്ല. നിരന്തര പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് വൈകിയാണെങ്കിലും നടത്തുന്നതിന് സന്നദ്ധമായത്. തെരഞ്ഞെടുപ്പ് ഫലം 24 ന് പ്രഖ്യാപിക്കും.
English Summary: JNU: Left student organizations will contest together
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.