
കവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽ ക്ലർക്ക് തസ്തികയിലേക്ക് (01 പോസ്റ്റ്) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് എംബസി അറിയിച്ചു.
യോഗ്യതകൾ:
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സംസാരിക്കാനും എഴുതാനുമുള്ള മികച്ച കഴിവ്. (ഹിന്ദി അറിയാവുന്നത് അധിക യോഗ്യതയായിരിക്കും).
എം.എസ് ഓഫീസ് (Word, Excel, PowerPoint), ഐടി ഓപ്പറേഷൻസ് എന്നിവയിലുള്ള പരിജ്ഞാനം.
അഡോബ് ഫോട്ടോഷോപ്പ്, ഇലസ്‌ട്രേറ്റർ തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം.
ഇംഗ്ലീഷ്, അറബിക് ടൈപ്പിംഗ് സ്കിൽ.
പ്രായം: 25‑നും 40‑നും ഇടയിൽ
അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ക്ലറിക്കൽ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം (എംബസികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പരിചയം മുൻഗണന നൽകും)
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജനുവരി 03‑ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. https://forms.gle/ozz66wcVmqcuXcD77 എന്ന ലിങ്ക് വഴിയോ എംബസിയുടെ ഔദ്യോഗിക അറിയിപ്പിലുള്ള ക്യൂ.ആർ (QR) കോഡ് സ്കാൻ ചെയ്തോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.