19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 15, 2024
August 17, 2024
July 12, 2024
July 9, 2024
July 5, 2024
June 24, 2024
May 30, 2024
December 27, 2023
September 30, 2023

25,000 പേര്‍ക്ക് ജോലി; പഞ്ചാബ് മന്ത്രിസഭയുടെ ആദ്യ തീരുമാനം

Janayugom Webdesk
ചണ്ഡീഗഡ്
March 19, 2022 7:24 pm

വിവിധ വകുപ്പുകളിലായി 25,000 പേര്‍ക്ക് ജോലി നല്‍കാന്‍ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിന്റെ പ്രഥമ കാബിനറ്റില്‍ തീരുമാനം. ഇതില്‍ 10,000 ഒഴിവുകള്‍ പൊലീസ് വിഭാഗത്തിലാണ്.

25,000 പുതിയ ജോലികള്‍ സൃഷ്ടിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍ അറിയിച്ചു. വിവേചനം, ശുപാര്‍ശ, അഴിമതി എന്നിവയില്ലാതെ തുറന്ന മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്‍കുകയെന്നും മന്‍ പറഞ്ഞു. ആംആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചാബിലെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നത്.

ഭഗവന്ത് മനിന്റെ മന്ത്രിസഭയിലേക്കുള്ള പത്ത് ആംആദ്മി അംഗങ്ങള്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ വനിതയാണ്. നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്.

18 അംഗ മന്ത്രിസഭയിൽ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളിൽ തീരുമാനിക്കും. ഉത്തർപ്രദേശില്‍ 25 ന് നടക്കുന്ന ചടങ്ങില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

eng­lish sum­ma­ry; Jobs for 25,000 peo­ple; The first deci­sion of the Pun­jab Cabinet

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.