27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 25, 2025
April 23, 2025
April 5, 2025
April 4, 2025
March 23, 2025
March 8, 2025
February 23, 2025
February 23, 2025

ജോഡോ യാത്ര കശ്മീരിലേക്ക്; രാഹുല്‍ഗാന്ധി കാല്‍നട യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2023 12:17 pm

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോയാത്ര കശ്മീരിലേക്ക്.പഞ്ചാബിലെ പര്യടനം പൂര്‍ത്തിയാക്കിയാകും കശ്മീരിലേക്ക് കടക്കുക. മാസങ്ങള്‍ നീണ്ട യാത്രയുടെ സമാപനം കശ്മീരിലാണ്.24 പ്രതിപക്ഷ പാര്‍ട്ടികളെ സമാപന സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതിനിടെയാണ് മുന്നറിയിപ്പുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചുവരികയാണ്. ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കണം എന്നാണ് ഉപദേശം. പകരം ഇവിടെ കാര്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചാനലിനോട് പറഞ്ഞു. യാത്ര ഓരോ ദിവസം അവസാനിക്കുന്നതും നേതാക്കളുടെ രാത്രി താമസവുമെല്ലാം അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദമായ റൂട്ട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നാണ് വിവരം.

ജനുവരി 25ന് ബനിഹാളില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും. ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക. ആനന്ദ് നാഗ് വഴി ശ്രീനഗറിലെത്തുക 27ന് ആയിരിക്കും. കശ്മീരില്‍ ദേശീയ പതാകയേന്തിയാകും ഭാരത് ജോഡോ യാത്ര. മികച്ച ആരോഗ്യമുള്ളവരാകണം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടത് എന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജനുവരി 19ന് ലഗാന്‍പൂരിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിക്കും. തൊട്ടടുത്ത ദിവസം കതുവയിലെ ഹട്‌ലിമോറില്‍ നിന്ന് യാത്ര ആരംഭിക്കും. ചന്ദ്വാല്‍, ഹിറാനഗര്‍, ദുഗ്ഗാര്‍ ഗാവേലി, വിജയ്പൂര്‍, സത്വാരി തുടങ്ങിയ മേഖലകളിലൂടെ യാത്ര കടന്നുപോകും.

രാഹുല്‍ ഗാന്ധിക്കൊപ്പം ആരെല്ലാമാണ് മുഴുവന്‍ സമയം ഉണ്ടാകുക എന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ തേടിയിട്ടുണ്ട്. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. എട്ട് കമാന്റോകള്‍ മുഴുവന്‍ സമയം അദ്ദേഹത്തിനൊപ്പമുണ്ടാകും. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെ ചില അപായ സൂചനകളുണ്ടായതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് സുരക്ഷ ഭേദിക്കുന്നതെന്നും 2020ന് ശേഷം 100 തവണ അദ്ദേഹം സുരക്ഷ ലംഘിച്ചുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിന് മറുപടി നല്‍കിയത്.

Eng­lish Summary:
Jodo trip to Kash­mir; Secu­ri­ty agen­cies ask Rahul Gand­hi to avoid walking

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.