18 October 2024, Friday
KSFE Galaxy Chits Banner 2

Related news

September 13, 2024
August 27, 2024
August 18, 2024
August 11, 2024
July 28, 2024
July 22, 2024
July 20, 2024
July 15, 2024
July 14, 2024
July 13, 2024

ചൈന ടിബറ്റ് അധിനിവേശം പരിഹരിക്കാനുള്ള കരാറില്‍ ജോ ബൈഡന്‍ ഒപ്പുവച്ചു

Janayugom Webdesk
washington DC
July 13, 2024 4:30 pm

അന്താരാഷ്ട്ര നിയമംഅനുസരിച്ച് ചൈന ടിബറ്റില്‍ നടത്തി വരുന്ന അധിനിവേശം അടിച്ചമര്‍ത്തലിലൂടെയല്ല, സമാധാനപരമായാണ് പരിഹരിക്കേണ്ടതെന്ന് പ്രസ്താവിക്കുന്ന ”ദി റീസോള്‍വ് ടിബറ്റ് ആക്ട്”ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പ് വച്ചു.അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ടിബറ്റുമായി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ദലൈലാമയുമായോ അദ്ദേഹത്തിന്റെ പ്രതിനിധികളുമായോ ചര്‍ച്ച നടത്തി മുന്‍വ്യവസ്ഥകളൊന്നുമില്ലാതെ പ്രശ്‌ന പരിഹാരം നടത്താന്‍ ചൈനയോട് ബൈഡന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ നയം അനുസരിച്ച് ചൈന‑ടിബറ്റ് തര്‍ക്ക പരിഹാരത്തിനായി അന്താരാഷ്ട്ര നിയമപ്രകാരം സമാധാനപരമായി മുന്‍വ്യവസ്ഥകളേതുമില്ലാതെ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ്.ടിബറ്റന്‍ ജനതയോടുള്ള ചൈനയുടെ ക്രൂരമായ സമീപനത്തിനെ മുറിച്ചു മാറ്റുന്നതാണ് ”The resolve tibet Act” എന്ന് ടിബറ്റിന്റെ അന്താരാഷ്ട്ര ക്യാമ്പയിന്‍ പ്രസിഡന്റ് ടെന്‍കോ ഗ്യാട്‌സോ പറഞ്ഞു.

മതപരമായും സാംസ്‌ക്കാരികപരമായും ഭാഷാപരമായും ചരിത്രപരമായും സ്വന്തമായ വ്യക്തിത്വമുള്ളവരായാണ് ടിബറ്റന്‍ ജനതയെ ഈ ബില്ലില്‍ കണക്കാക്കുന്നത്.ചൈന ടിബറ്റന്‍ ജനതയുടെ ജീവിതത്തെ അടിച്ചമര്‍ത്തുകയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.ചിബറ്റന്‍ ജനതയുടെ സ്വയംഭരണാവകാശത്തിനായി ദലൈലാമ പലതവണ ചൈനയെ സമീപിച്ചിട്ടുള്ളതാണ്,അന്താരാഷ്ട്ര നിയമപ്രകാരം ജനങ്ങള്‍ക്ക് സ്വയം ഭരണത്തിന് അവകാശമുണ്ട്.
Eng­lish Summary;Joe Biden Signs Law To Resolve Chi­na’s Occu­pa­tion Of Tibet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.