
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കൊച്ചിയിൽ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും സിനിമാ ലോകത്തെ പ്രമുഖരും എത്തിച്ചേർന്ന പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് ഗംഭീര പ്രതികരണം. മറ്റൊരു മനോഹരമായ ചിത്രം കൂടി ജോൺ പോൾ ജോർജ് നൽകി എന്നഭിപ്രായപെട്ട പ്രേക്ഷകർ, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരുടെ പ്രകടന മികവിനെയും അഭിനന്ദിച്ചു. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗംഭീര എന്റെർറ്റൈനെർ ആണ് ചിത്രമെന്ന അഭിപ്രായമാണ് എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പങ്കു വെക്കുന്നത്. ചിത്രത്തിന്റെ കേരളാ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഫെബ്രുവരി 5 നാണു ചിത്രത്തിന്റെ ആഗോള റിലീസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയോട് സ്നേഹവും സിനിമയെ ആഗ്രഹിക്കുന്നവരുമായ പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് “ആശാൻ” എന്നാണ് പ്രിവ്യു കണ്ട ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ പിന്നണിയിലും ഉള്ളറയിലും നടക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുക കൂടി ചെയ്യുന്നുണ്ട് ചിത്രം.
ഡ്രാമയും കോമഡിയും കോർത്തിണക്കി ഒരുക്കിയ ചിത്രം, ഇന്ദ്രൻസിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് എന്നാണ് പ്രിവ്യു കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ജോമോൻ ജ്യോതിറും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിൽ നല്കിയിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഹൈലൈറ്റ്.
മലയാളത്തിൽ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ടെന്നും, ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉള്ള ഒരത്ഭുത സിനിമയായി മാറാനുള്ള സാധ്യത ഇതിനുണ്ടെന്നും ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ കൂടാതെ, നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ, 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അബിൻ ബിനോ, മദൻ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട്.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ — ഫാർസ് ഫിലിംസ്, പിആർഒ ശബരി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.