കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത കർമപദ്ധതി രൂപവത്കരിക്കുന്നു. പോലീസ്, എക്സൈസ് വകുപ്പുകൾക്കുപുറമേ ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സിഡബ്ല്യുസി, ശിശുക്ഷേമസമിതി, റോട്ടറി ക്ലബ്ബുകൾ, മാധ്യമങ്ങൾ, എൻജിഒകൾ തുടങ്ങിയ വകുപ്പുകളും വിവിധ സംഘടനകളും വ്യക്തികളും ചേർന്നുള്ള പദ്ധതിയാണ് ആരംഭിക്കുക. പദ്ധതിയുടെ ആദ്യപ്രവർത്തകയോഗം പോലീസ് ക്ലബിൽ എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ നന്മകൾ കണ്ട് പ്രോത്സാഹിപ്പിക്കാനും അവർക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താനും മുതിർന്നവർ ശ്രമിക്കണമെന്ന് എംഎൽഎ പറഞ്ഞു.സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾക്കുപുറമേ കോളേജുകളിലും സമൂഹത്തിലും പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ വേണമെന്നും കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ബോധവത്കരണം നടത്തണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഡിഐജി എസ് അജിതാബേഗം പറഞ്ഞു.
മാരക ലഹരിമരുന്നുകൾ കണ്ടെത്തുന്ന കേസുകളിൽ ഇവയുടെ അളവിൽ കുറവുള്ളതുകൊണ്ടുള്ള ആനുകൂല്യങ്ങൾ ഒഴിവാക്കുന്നതിനുള്ള നിയമങ്ങൾ ആവശ്യമാണെന്ന് കളക്ടർ എൻദേവിദാസ് പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ അധ്യക്ഷയായി. അഡീ എസ്‍പി എൻ. ജിജി, ക്രൈംബ്രാഞ്ച് എസിപി എപ്രദീപ്കുമാർ, ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ എം. നൗഷാദ്, സിഡബ്ല്യുസി ചെയർമാൻ സനിൽ വെള്ളിമൺ, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡി. ഷൈൻദേവ്, ഡിഎംഒ ഡോ. എ. അനിത തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിരോധം, നിർവഹണം, പുനരധിവാസം എന്നീ മൂന്നുവിഷയങ്ങളിൽ പാനൽ ചർച്ചയും നടന്നു. ചർച്ചയിൽ ഡിഡിഇ കെ.ഐ. ലാൽ, സൈക്കോളജിസ്റ്റ് ഡോ. ദേവിരാജ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, സൈബർ വിദഗ്ധൻ എസ്. ശ്രീജു, പാരിപ്പള്ളി അമൃത സ്കൂൾ പിടിഎ പ്രസിഡന്റ് അനിൽ, ഫാ. സൈജു സൈമൺ, കെ.വി. ബിജു, വിപിൻകുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.