12 May 2024, Sunday

Related news

May 11, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024

ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Janayugom Webdesk
മലപ്പുറം
May 10, 2023 8:38 am

ജോയിന്റ് കൗൺസിൽ 54-ാമത് വാർഷിക സമ്മേളനം ഇന്ന് മുതല്‍ 13 വരെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ പുറപ്പെടുന്ന പതാക, ബാനര്‍, കൊടിമര ജാഥകളും ദീപശിഖാ റാലിയും വൈകിട്ട് മലപ്പുറം കിഴക്കേത്തല ജങ്ഷനിൽ സംഗമിക്കും. തുടര്‍ന്ന് പൊതുസമ്മേളന വേദിയായ കുന്നുമ്മൽ വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ക്വയറിൽ സുരേഷ് തൊടിയില്‍ നഗറില്‍ (ടൗണ്‍ഹാള്‍) എത്തും. പൊതുസമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. എ പി അഹമ്മദ് പ്രഭാഷണം നടത്തും. 

നാളെ രാവിലെ 10.30ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തില്‍ സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും വൈകിട്ട് 5.30ന് സുഹൃദ് സമ്മേളനം കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യൻമൊകേരിയും ഉദ്ഘാടനം ചെയ്യും. 

12ന് രാവിലെ 11 മണിക്ക് വനിതാ സമ്മേളനം മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സാമൂഹ്യപ്രവർത്തകയായ ടീസ്ത സെതൽവാദ് മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടിന് ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളം നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തെ അധികരിച്ച് ഭക്ഷ്യ‑പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. ജി ആർ അനിൽ പ്രഭാഷണം നടത്തും. വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പന്ന്യൻ രവീന്ദ്രനും 13ന് രാവിലെ 11ന് കേരളം സൃഷ്ടിച്ച മാതൃകകൾ എന്ന സെമിനാർ റവന്യുമന്ത്രി അഡ്വ. കെ രാജന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമ്മേളനം സമാപിക്കും.

സ്വാഗതസംഘം ചെയര്‍മാനും സിപിഐ ജില്ലാ സെക്രട്ടറിയുമായ പി കെ കൃഷ്ണദാസ്, ജനറല്‍ കണ്‍വീനര്‍ എം രാകേഷ് മോഹന്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്‌ഖാൻ, ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ മുകുന്ദന്‍, എം എസ് സുഗൈതകുമാരി, സംസ്ഥാന ട്രഷറര്‍ കെ പി ഗോപകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Eng­lish Summary;Joint Coun­cil State Con­fer­ence begins today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.