21 January 2026, Wednesday

Related news

January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാറ്റ്യൂ റി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണം, ജോയിൻ്റ് കൗൺസിൽ

Janayugom Webdesk
മാനന്തവാടി
March 10, 2023 4:37 pm

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രാദായം പുനസ്ഥാപിക്കുന്നതിന് സർക്കാർ തയ്യാറകണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും ലിവ് സറണ്ടർ പുനസ്ഥാപിക്കണമെന്നും ജോയിൻ്റ് കൗൺസിൽ മാനന്തവാടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെയാകമാനം സാമൂഹികവും സാമ്പത്തികവുമായി അസ്ഥിരപ്പെടുത്തുവാനും സിവിൽ സർവീസ് രംഗം സ്വകാര്യവത്ക്കരണത്തിന്’ തുറന്ന് കൊടുത്തു കൊടുത്തുകൊണ്ട് രാഷ്ട്രത്തിൻ്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ചു കേന്ദ്രീകൃത ഭരണ സംവിധാനത്തിലൂടെ ഫാസിസം നടപ്പിലാക്കാനുനുള്ള തീവ്രശ്രമത്തിലാണ് സംഘ പരിവാർ ശക്തികൾ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം എം.ജെ ബെന്നിമോൻ പറഞ്ഞു.

തൊഴിൽ നിയമങ്ങൾ കോർപറേറ്റുകൾക്ക് അനുഗുണമായി മാറ്റിയെഴുതി രാജ്യത്ത് തൊഴിൽ സുരക്ഷയില്ലാതാക്കിക്കൊണ്ടും കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേഖല സെക്രട്ടറി പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ പ്രേംജിത്ത്, സംസ്ഥാന കമ്മറ്റി അംഗം കെ.എസുധാകരൻ, എം.പി ജയപ്രകാശ്, കെ.ഷമീർ, ടി.ഡി സുനിൽമോൻ, വി സുജിത്ത്കുമാർ, എൻ മധു, അനില പി കെ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം മാർച്ച് 15, 16 തിയ്യാതികളിൽ കൽപ്പറ്റ പുത്തൂർവയലിൽ നടക്കും.

Eng­lish Sum­ma­ry; Joint Coun­cil to with­draw par­tic­i­pa­to­ry pen­sion scheme and restore statu­to­ry pen­sion system

You may also like this video 

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.