
ദുരന്ത മുഖങ്ങളിൽ സേവന സന്നദ്ധതയോടെ പ്രവർത്തിക്കാൻ പരിശീലനം സിദ്ധിച്ച സർക്കാർ ജീവനക്കാരെ സജ്ജമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വോളന്റിയർ സേനയെ കേരളീയ പൊതു സമൂഹത്തിന് സംഭാവന ചെയ്യുന്ന പരിപാടിയുടെ പ്രഖ്യാപനവും മാർച്ചും ഒക്ടോബർ രണ്ടിന് വൈക്കം ഇണ്ടംതുരുത്തി മനയിൽ നിന്നും ബോട്ട് ജെട്ടി മൈതാനിയിലേക്ക് നടത്തും. കുഴഞ്ഞ് വീഴുന്ന മനുഷ്യർക്ക് സിപിആർ അടക്കം നൽകുവാനും പ്രകൃതി ദുരന്തസമയങ്ങളിൽ സന്നദ്ധ സേനയായി പ്രവർത്തിക്കുവാനും പരിശീലനം സിദ്ധിച്ച റെസ്ക്യു & എമർജൻസി ഡിവിഷൻ എന്ന പേരിലാവും അവതരിപ്പിക്കപ്പെടുന്നത്. പരസ്പരാശ്രയത്തോടെ മാത്രമേ ഏതു കാലത്തും ഒരു സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. പരസ്പര സ്നേഹവും സേവന സന്നദ്ധയുടെ മുഖാവരണത്തോടെയാണ് ജോയിൻ്റ് കൗൺസിൽ പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭ്യമാക്കി ഒരു വോളന്റിയർ സേനക്ക് രൂപം കൊടുക്കുന്നത്.
വൈക്കം ഇണ്ടം തുരുത്തി മനയിലെ സി കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേന രൂപ രേഖ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹരിദാസ് ഇറവങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറിയേറ്റംഗം എസ് പി സുമോദ് സ്വാഗതം ആശംസിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ലീനമ്മ ഉദയകുമാർ, ജോൺ വി ജോസഫ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ. അജിത് എക്സ് എംഎല്‍എ, എം ഡി ബാബുരാജ്, പി ജി ത്രിഗുണസെൻ, പി സുഗതൻ, പി പ്രദീപ്, എസ് ബിജു, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിറ്റ് അംഗം സി എ അനിഷ്, സംസ്ഥാന കമ്മറ്റിയംഗം എം ജെ ബന്നിമോൻ, ജില്ലാ ട്രഷറർ പി ഡി മനോജ്, വി സി ജയന്തിമോൾ, ഏലിയാമ്മ ജോസഫ്, ആർ പ്രദീപ് കുമാർ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ ഡി അജീഷ് കൃതജ്ഞത രേഖപ്പെടുത്തി. സി കെ ശശിധരൻ, അഡ്വ. വി കെ സന്തോഷ് കുമാർ, സി കെ ആശ എംഎല്‍എ, അഡ്വ. വി ബി ബിനു, ജോൺ വി ജോസഫ്, ലിനമ്മ ഉദയകുമാർ, ആര്‍ സുശീലൻ, കെ അജിത് , ടി എൻ രമേശൻ എന്നിവർ രക്ഷാധികാരികളും, എം ഡി ബാബുരാജ് ചെയർമാനും എസ് പി സുമോദ് ജനറൽ കൺവീനറുമായി 151 അംഗസംഘാടകസമിതി രൂപീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.