
എല്‍ഡിഎഫ് വിടില്ലെന്ന് വ്യകതമാക്കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് (എം) വീമ്പടിക്കുന്ന ജോസഫ് വിഭാഗത്തിന് തൊടുപുഴയില്‍ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.
പാലായിൽ സിംഗിൾ മെജോറിറ്റി ഉള്ളത് കേരള കോൺഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.