6 March 2026, Friday

Related news

March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ വികസന മുന്നേറ്റ ജാഥയുടെ പോസ്റ്റർ വച്ചത് സാമൂഹ്യ വിരുദ്ധർ: ജോസ് കെ മാണി

Janayugom Webdesk
കൊച്ചി / പെരുമ്പാവൂർ
February 13, 2026 2:46 pm

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ വികസന മുന്നേറ്റ ജാഥയുടെ പോസ്റ്റർ വച്ചത്
സാമൂഹ്യ വിരുദ്ധരാണെന്നും ഇത് അങ്ങേയറ്റം ദുഃഖകരമാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സംഭവം സാമൂഹിക മാധ്യമത്തിലൂടെ അറിഞ്ഞപ്പോൾ തന്നെ ചാണ്ടി ഉമ്മനെ വിളിച്ച് സംസാരിച്ചുവെന്നും ചാണ്ടി ഉമ്മന് യഥാർത്ഥ കാര്യങ്ങൾ വ്യക്തമായി എന്നും ജോസ് കെ മാണി വ്യക്തമാക്കി. 

സംഭവത്തിൽ തന്റെ പാർട്ടിയും അവിടുത്തെ സിപിഐഎം നേതാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദഹേം പെരുമ്പാവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം സി ഐയുമായി വിഷയം സംസാരിച്ചു, നടപടി ഉണ്ടാകുകയും ചെയ്യും. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മേൽ എൽഡിഎഫ് മേഖലാ ജാഥയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.