23 January 2026, Friday

Related news

January 23, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025

ജോഷി, മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം “റൺ ബേബി റൺ” വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ

Janayugom Webdesk
August 18, 2025 12:17 pm

“നരൻ “എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റൺ ബേബി റൺ” എന്ന ചിത്രം സെപ്റ്റംബർ മാസം വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ എത്തും. ഗാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം, റോഷിക എന്റർപ്രൈസസാണ്,4 K ഡോൾബി അറ്റ് മോസിൽ തീയേറ്ററിൽ എത്തിക്കുന്നത്.

റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹൻലാൽ നടത്തിയത്. തരീഷ് വേഗ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ മോഹൻലാൽ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണൽപ്പായയിൽ എന്ന ഗാനവും പ്രേഷകർ ഏറ്റെടുത്തു. ചിത്രത്തിന്റെ വിജയത്തിന്റെ ഒരു ഘടകമായി അത് മാറുകയും ചെയ്തു.

ഒരിക്കൽ പ്രണയിനികളായിരുന്ന ക്യാമറാമാൻ വേണുവും (മോഹൻലാൽ ) ന്യൂസ് എഡിറ്റർ രേണുവും (അമല പോൾ )വിവാഹത്തിന്റെ വക്കിലെത്തിയപ്പോൾ തെറ്റിപ്പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം അവർ ഒന്നിക്കുന്നു. ഭരതൻ പിള്ള എന്ന രാഷ്ട്രീയക്കാരനും (സായികുമാർ) രാജൻ കർത്ത എന്ന വ്യവസായിയും (സിദ്ദിഖ്) അവർക്ക് കുരുക്കുകളുമായി കാത്തിരുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

റിഷി എന്ന കഥപ്രാത്രമായി ബിജുമേനോനും ശ്രദ്ധേയനായി. സച്ചിയുടെ മികച്ച തിരക്കഥ ചിത്രത്തെ ശ്രദ്ധേയമാക്കി. കാക്ക കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്യാമറാമാൻ, ആർ.ഡി. ശേഖർ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. എഡിറ്റർ ശ്യാം ശശീധരൻ.

മോഹൻലാൽ, അമല പോൾ, ബിജു മേനോൻ, സിദ്ധിഖ്, സായികുമാർ, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങി വൻ താര നിര ചിത്രത്തിൽ അഭിനയിക്കുന്നു.

ഗാലക്സി ഫിലിംസ് നിർമ്മിച്ച ഈ ചിത്രം റോഷിക എന്റർപ്രൈസസ് ആണ് പുതിയ സാങ്കേതിക മികവോടെ വീണ്ടും ചിത്രം തീയേറ്ററിൽ എത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.