30 December 2025, Tuesday

ഭീതിയൊഴിയാതെ ജോഷിമഠ്; രാത്രിയിലും മഞ്ഞ് വീഴ്ച

Janayugom Webdesk
ഡെറാഡൂണ്‍
January 14, 2023 2:11 pm

ജോഷിമഠില്‍ രാത്രിയിലും മഴയും മഞ്ഞ് വീഴ്ചയും ഉണ്ടായി. ഭൗമപ്രതിഭാസത്തെ തുടര്‍ന്ന് ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങള്‍.
മഴക്ക് പിന്നാലെ കഴിഞ്ഞ ദിവസം കെട്ടിടങ്ങളിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടർന്ന് കെടുപാടുകൾ സംഭവിക്കാത്ത വീടുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് പോകുകയാണ്. 

പ്രശ്ന ബാധിതരായ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക്,വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ ഒഴിവാക്കാൻ മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു. പ്രശ്ന ബാധിതർക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാൻ ആരംഭിച്ചു.

Eng­lish Sum­ma­ry: joshi­math with fear; Snow falls at night
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.