20 December 2025, Saturday

Related news

December 17, 2025
December 16, 2025
December 13, 2025
December 9, 2025
November 12, 2025
November 10, 2025
November 8, 2025
November 7, 2025
October 31, 2025
October 24, 2025

ജോയ് ആലുക്കാസ് സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Janayugom Webdesk
കൊച്ചി
March 22, 2025 9:57 pm

ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എംജി റോഡില്‍ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. അനിൽകുമാർ എം നിര്‍വ്വഹിച്ചു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഹൈബി ഈഡൻ എം.പി ടി ജെ വിനോദ്, എം.എൽ.എ, കൊച്ചി മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ സുധാ ദിലീപ് തുടങ്ങിയവര്‍ മുഖ്യാഥിതികളായി. 

എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ ഫ്‌ളോറോടു കൂടി നാല് നിലകളിലായി 15,000 സ്‌ക്വയര്‍ വിസ്തൃതിയിലാണ് പുതിയതും, ഏറ്റവും വലിയതുമായ ഷോറും തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള സ്വര്‍ണാഭരണശേഖരങ്ങളാണ് താഴത്തെ നിലയില്‍ ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ ഡയമണ്ട് ആഭരണങ്ങളുടെയും, രണ്ടാം നിലയില്‍ പ്രീമിയം ബ്രൈഡല്‍ ആഭരണങ്ങളുടെയും, മൂന്നാം നിലയില്‍ പ്രീമിയം സില്‍വര്‍ ആഭരണങ്ങളുടെയും, സ്വര്‍ണം കൊണ്ടുള്ള കരകൗശല വസ്തുക്കളുടെയും വിശാലമായ ശേഖരങ്ങളാണ് ഇവിടെയുള്ളത്. 

നവ വധുക്കള്‍ക്കും ആഭരണപ്രേമികള്‍ക്കുമായി പരമ്പരാഗത- ആധുനിക ഡിസൈനുകളിലുള്ള അനുഗ്രഹ ടെമ്പിള്‍ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗന്‍സ പോള്‍ക്കി ഡയമണ്ട്സ്, യുവ എവരിഡേ ആഭരണങ്ങള്‍, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്ന പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിവയുടെ മികച്ച കളക്ഷനുകള്‍ ഈ ഷോറൂമില്‍ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പരിമിതകാല ഓഫറില്‍ 2.5 ശതമാനത്തില്‍ ആരംഭിക്കുന്ന പണിക്കൂലിയാണ് വിവാഹാഭരണങ്ങള്‍ക്കുള്ളത്. ഡെയ്‌ലി വെയര്‍ ചെയിനുകള്‍ക്കും വളകള്‍ക്കും പണിക്കൂലി ഫ്‌ളാറ്റ് 2.5 ശതമാനം മാത്രം. ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂമിലാണ് ഈ ഓഫര്‍ ലഭ്യമാകുക.

‘ലോകോത്തര നിലവാരമുള്ള ആഭരണങ്ങളും സമാനതകളില്ലാത്ത സേവനവും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയെയാണ് കൊച്ചിയിലെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം പ്രതിനിധീകരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. മനോഹരമായ ആഭരണങ്ങള്‍ക്കൊപ്പം മികച്ച ഷോപ്പിംഗ് അനുഭവവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഗുണനിലവാരം, ചാരുത, മികച്ച സേവനം, വിശ്വാസം എന്നീ മൂല്യങ്ങളുടെ മികച്ച ഉദാഹരണമായ ഈ ഷോറൂം സാംസ്‌കാര സമ്പന്നവും ഊര്‍ജ്ജസ്വലവുമായ കൊച്ചിയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.