29 December 2025, Monday

Related news

December 16, 2025
October 8, 2025
October 5, 2025
September 12, 2025
July 30, 2025
July 29, 2025
July 17, 2025
July 16, 2025
July 8, 2025
June 21, 2025

പ്രതീക്ഷകൾ വിഫലം; ജോയിയുടെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
തിരുവനന്തപുരം
July 15, 2024 9:34 am

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ചിത്ര ഹോമിന്റെ പുറകിലുള്ള ടണലിന് പുറത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. 46 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കനാലില്‍ മൃതദേഹം പൊങ്ങിയത്. ഇന്നലെ രാത്രി തന്നെ നേവി സംഘവും സ്ഥലത്ത് എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും എത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. 

Eng­lish Sum­ma­ry: Joy’s body was found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.