കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ ഈ മാസം 27ന് വാദം കേള്‍ക്കും. സുല്‍ത്താൻപൂര്‍ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. അതേസമയം ഒരു മാസം മുമ്പ് ജഡ്ജിയെ സ്ഥലം മാറ്റിയെങ്കിലും പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കേണ്ടിവന്നതെന്ന് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകൻ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 20ന് അമേഠിയിൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര നിർത്തി, കോടതിയിൽ ഹാജരാകുകയും ജാമ്യം ലഭിച്ചു.
2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബെംഗളൂരുവിലെ വാർത്താസമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
കഴിഞ്ഞ ഡിസംബറിൽ കേസില്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
English Summary: Judge not appointed: Case against Rahul Gandhi adjourned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.