22 January 2026, Thursday

Related news

January 3, 2026
August 26, 2025
August 26, 2025
August 23, 2025
August 23, 2025
July 28, 2025
May 19, 2025
April 5, 2025
January 22, 2025
January 13, 2025

കുടുംബകോടതിയില്‍ കേസിനു വന്ന വനിതാകക്ഷിയോട് ചേമ്പറില്‍ അപമര്യാദയായി പെരുമാറിയ ജഡ്ജിക്ക് സ്ഥലം മാറ്റം

Janayugom Webdesk
കൊല്ലം
August 23, 2025 3:48 pm

കുടുംബക്കോടതയില്‍ കേസിനു വന്ന വനിതാകക്ഷിയോട് ചേമ്പറില്‍ വച്ച് അപമര്യാദയായി പെരുമാറിയ ജഡ്ജിക്ക് സ്ഥലം മാറ്റം. ചവറ കുടുംബക്കോടതി ജഡ്ജിയെയാണ് ഹൈക്കോടതി ഇടപെട്ട് എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ 19നാണ് സംഭവംകോടതിയിൽ വച്ചുണ്ടായ ദുരനുഭവം വനിതാകക്ഷി ജില്ലാ ജഡ്‌ജിക്ക്‌ എഴുതി നൽകിയിരുന്നു.

ഹൈക്കോടതിക്ക്‌ പരാതി കൈമാറിയതിനെത്തുടർന്നാണ്‌ സ്ഥലംമാറ്റം. പരാതിയിൽ അന്വേഷണം തുടരുകയാണ്‌. അതേസമയം, സമാനമായ ആരോപണങ്ങൾ നേരിട്ട കോഴിക്കോട് ജില്ലാ ജഡ്ജിയെ ആറ് മാസത്തേക്ക് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം അടുത്തിടെ സർവീസിൽ പുനഃസ്ഥാപിച്ചു. ഹൈക്കോടതിയിലെ വനിതാ ജഡ്ജിയായ ശോഭ അന്നമ്മ കോശിയാണ് സംഭവത്തിൽ അന്വേഷിണം നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.