6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025

ജഡ്ജിമാർ വിധിപറയാൻ എഐ ഉപയോഗിക്കരുത്; സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
December 6, 2025 5:44 pm

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള കാര്യങ്ങൾ ജഡ്ജിമാർ വിധിപറയുന്നതിന് ഉപയോഗിക്കരുതെന്നും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരാണ് ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യൽ സംവിധാനത്തിനകത്തുതന്നെ

അനിയന്ത്രിതമായ രീതിയിൽ വർധിച്ചുവരുന്ന എ.ഐ ഉപയോഗത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ മറുപടി പറയ​വെയാണ് ജഡ്ജിമാർ ഇങ്ങനെ പറഞ്ഞത്.

‘ഞങ്ങൾ ഇതിനെ അതീവ ശ്രദ്ധയോടെയാണ് കാണുന്നത്. നമുടെ ജുഡീഷ്യൽ തീരുമാനമെടുക്കാനുള്ള കഴിവിനെ ഇത് ഒരുതരത്തിലും ബാധിക്കാൻ പാടില്ല. നിങ്ങൾക്ക് നല്ല നിർദ്ദേശങ്ങളുണ്ടെങ്കിൽ അത് അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ഉപയോഗിക്കാം’- ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു.

നിലവിലില്ലാത്ത നിയമങ്ങൾവെച്ചു പോലും ചില ജഡ്ജുമാർ ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതായി പെറ്റീഷനേഴ്സ് കൗൺസിൽ ​കോടതിയിൽ ആശങ്ക ഉന്നയിച്ചു. ഇത്തരം കാര്യങ്ങൾ ജഡ്ജുമാർ രണ്ടാമത് പരിശോധിക്കണമെന്നും ബഞ്ച് ഓർമിപ്പിച്ചു. എന്നാൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും തൽകാലം കോടതി പുറത്തിറക്കുന്നില്ല.

‘ജഡ്ജുമർക്ക് ഇക്കാര്യത്തിൽ നല്ല ബോധ്യം ​വേണം. നല്ലതുപോലെ പുനഃപരിശോധന നടത്തുകയും വേണം. ഇത് ജുഡീഷ്യൽ ട്രെയിനിങ് അക്കാദമിയുടെ ഭാഗമായി കാണണം. ഇനി ദിവസങ്ങൾ ക​ഴിയുമ്പോൾ ബാർ ഇത് കൂടുതൽ മനസിലാക്കും, നമ്മൾ ജഡ്ജുമാരും. അതി​​ന്റെയർഥം നമ്മൾ നിർദ്ദേശം പറേപ്പെടുവിക്കണമെന്നല്ല.’-ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതോടെ പരാതി തള്ളിക്കളയുകയും ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.