8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 11, 2024
November 11, 2024
November 6, 2024
November 5, 2024
September 10, 2024
September 2, 2024
August 20, 2024
August 20, 2024
August 12, 2024

മുല്ലപ്പെരിയാ‍‍ർ കേസിൽ വിധി നാളെ

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2022 3:24 pm

മുല്ലപ്പെരിയാറിൽ വിധി പറയുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. പുതിയ മേൽനോട്ടസമിതി വരുന്നത് വരെ തല്‍കാലം നിലവിലുള്ള സമിതി തുടരട്ടെയെന്ന് സുപ്രീം കോടതി കേരളത്തോട് നി‍ർദേശിച്ചു. കേന്ദ്ര ജലകമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കണം മേൽനോട്ട സമിതിയുടെ ചെയർമാൻ എന്ന് കേരളം ആവശ്യപ്പെട്ടു.

അതേസമയം പുതിയ മേൽനോട്ടസമിതിയെ നിയമിക്കണമെന്ന സുപ്രീം കോടതിയിലെ കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രസ‍ർക്കാർ എതിർത്തു. മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.

ഇപ്പോഴത്തെ നിലയിൽ മേൽനോട്ടസമിതിയിൽ മാറ്റം വേണ്ടെന്നും കേരളത്തിലും തമിഴ്‌നാട്ടിൽ നിന്നും ഒരോ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും പുതിയ സമിതി നിലവിൽ വരികയെന്നും സുപ്രീം കോടതി അറിയിച്ചു.

നാളത്തെ വിധിയിൽ ഡാം സുരക്ഷ അതോറിറ്റി യുടെ നിയമപ്രകാരമുള്ള ചുമതലകൾ മേൽനോട്ട സമിതിക്ക് കൈമാറിയേക്കും. മേൽനോട്ട സമിതിക്ക് ചുമതലകൾ കൈമാറുന്നതിന് കേരളം കോടതിയിൽ അനുകൂലിച്ചിട്ടുണ്ട്.

Eng­lish summary;Judgment in Mul­laperi­yar case tomorrow

You may also like this video;

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.